കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. രാവിലെ 40,000 കടന്ന പവന്റെ വില ഉച്ചയോടെ കുറഞ്ഞു. വ്യാപാര ദിനത്തിന്റെ തുടക്കത്തിൽ പവന് 1,040 രൂപയും ഗ്രാമിന് 130 രൂപയും വർധിച്ചിരുന്നു. ഇതോടെ പവന് 40,560 രൂപയിലും ഗ്രാമിന് 5,070 രൂപയിലുമെത്തി.
പക്ഷെ, ഉച്ചയോടെ പവന് 720 രൂപയും ഗ്രാമിന് 90 രൂപയും കുറഞ്ഞു. നിലവിൽ പവന് 39,840 രൂപയും ഗ്രാമിന് 4,980 രൂപയുമാണ് വില. റഷ്യ-യുക്രയ്ൻ യുദ്ധസാഹചര്യം നിലനിൽക്കുന്നതാണ് സ്വർണ വിലയിലെ കയറ്റിറക്കത്തിനു കാരണമായിരിക്കുന്നത്.