കോഴിക്കോട് : ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ വനിതദിനം ആചാരിച്ചു. നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ വെൽനെസ്സ് വുമൺ സർക്കിളിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. അനുപ(സംരഭക,മിസ്സിസ് വുമൺ ഓഫ് ദി ഇയർ 2020, മിസിസ് കേരള 2021 തേർഡ് റണ്ണർ അപ് ) ആയിരുന്നു വിശ്ഷ്ടാഥിതി. വനിതാദിനാചരണത്തോടൊപ്പം മാസിക പ്രകാശനവും വെൽനെസ് വുമൺ സർക്കിളിന്റെ ലോഗോ പ്രദർശനവും നടത്തി.
വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന സ്ത്രീശാക്തീകരണ രംഗത്തും മുന്നിൽ നിൽക്കുന്നു. വനിതകളുടെ ഉന്നമനത്തിനായി വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. അതുപോലെ തന്നെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുന്ന ഇന്ത്യയിലെ ഒരു സംഘടന കൂടിയാണ് ഇത്. ഈസൂംമീറ്റിൽ തത്സമയ പരിപാടിയാണ് നടന്നത്.