തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിൽ ഉദ്യോഗസ്ഥ തല തര്‍ക്കം രൂക്ഷമാകുന്നു. ജോയിന്റ് ആർ.ടി.ഓ. തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിന് സാങ്കേതിക യോഗ്യത നിര്‍ബന്ധമാക്കിയ സ്പെഷ്യല്‍ റൂള്‍ ഭേദഗതിയെ ചൊല്ലിയാണ് ഇപ്പോൾ തർക്കം രൂക്ഷമാകുന്നത്. ഇത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഒരു വിഭാഗം ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുകയാണെന്നും റിപ്പോർട്ടുകൾ ഉണ്ട് . പക്ഷെ യോഗ്യതയില്ലാത്തവര്‍ താക്കോല്‍ സ്ഥാനങ്ങളിലെത്തുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് മറു വിഭാഗം ഉയർത്തുന്ന വാദം.
മോട്ടോര്‍ വാഹന വകുപ്പില്‍ ഡിവൈഎസ്പി റാങ്കിലുള്ള തസ്തികയാണ് ജോയിന്റ് ആര്‍ടിഓ. സാങ്കേതിക യോഗ്യതയില്ലാത്തവര്‍ ഈ തസ്തികയിലെത്തുന്നത് തടഞ്ഞ് ഫെബ്രുവരി 16 നാണ് സ്പെഷ്യല്‍ റൂള്‍ ഭേദഗതി ചെയ്ത് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.