കൊച്ചി: സ്വന്തം ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതിയോടൊപ്പം ഒളിച്ചോടിയ യുവാവിനെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസ് എടുത്തു. ആലുവ സ്വദേശി അജ്മലാണ് പോലീസ് പിടിയിലായത്. സംരക്ഷണചുമതലയുള്ള അച്ഛൻ കുഞ്ഞിനെ ഉപേക്ഷിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം 23 ന് മകളെ കാണാനില്ലെന്ന് യുവതിയുടെ അച്ഛൻ ആലുവ പൊലീസിൽ പരാതി നൽകിയിരുന്നു.
അടുത്ത ദിവസം അജ്മലിനെ കാണാനില്ലെന്ന് ഭാര്യയും പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേരും ഒരുമിച്ചാണ് പോയതെന്ന് ഒടുവിൽ കണ്ടെത്തിയത്. വിവിധ ജില്ലകളിൽ മാറി മാറി താമസിക്കുകയായിരുന്ന ഇരുവരും കോട്ടയത്ത് നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.