കോട്ടയം: ബസ് യാത്രക്കാരിയെ ശല്യപ്പെടുത്തിയ സംഭവത്തില്‍ ഗുണ്ടാനേതാവ് പിടിയില്‍. കുപ്രസിദ്ധ ഗുണ്ട സൂര്യന് എന്ന ശരത് രാജാണ് പിടിയിലായത്.
മാങ്ങാനം മന്ദിരം ആശുപത്രിക്ക് സമീപത്തുവച്ചാണ് സൂര്യന് യാത്രക്കാരിയെ ശല്യം ചെയ്തത്. കോട്ടയം ഷാൻ കൊലക്കേസ് പ്രതിയായ ഗുണ്ട കെഡി ജോമോന്റെ എതിർ സംഘത്തിന്റെ നേതാവാണ് സൂര്യൻ.
തട്ടിക്കൊണ്ടുപോയ ശേഷം ഷാനെ നഗ്നനാക്കി മര്‍ദ്ദിച്ച് കൊന്ന ജോമോന് അന്ന് മൃതദേഹം കോട്ടയത്ത് പൊലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ടിട്ടത് വലിയ വിവാദമായിരുന്നു. സൂര്യനൊപ്പമുണ്ടായിരുന്ന അനക്സ് ഷിബു എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തു.
ലഹരിക്കടത്തിലും സൂര്യന് പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. ഇയാളെ വിശദമായ ചോദ്യം ചെയ്ത ശേഷം നാളെ കോടതിയിൽ എത്തിച്ച് റിമാന്‍ഡ് ചെയ്യും.