കോഴിക്കോട്: കോൺഗ്രസ് പുന:സംഘടനയെ കുറിച്ച് താൻ അറിയുന്നത് സമൂഹ മാധ്യമങ്ങളിലൂടെ മാത്രമാണെന്ന് കെ പി സി സി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.
കെ പി സി സി നേതൃത്യം തന്നോട് ചർച്ച നടത്തിയിട്ടില്ലെന്നും. കോഴിക്കോട് ഡിസിസി പ്രസിഡന്റ് മാത്രമാണ് ചർച്ച നടത്തിയത് – അതൃപ്തി പരസ്യമാക്കി മുല്ലപ്പള്ളി വ്യക്തമാക്കി. രാജ്യസഭ സീറ്റിനെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം അതൃപ്തി അറിയിച്ചു .