കൊച്ചി: രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി. തോമസ് വ്യക്തമാക്കി. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണ്. പരിചയസമ്പത്തുള്ള നേതാവാണ് താനെന്നും തോമസ് മാധ്യമങ്ങളോട് വ്യക്തമാക്കി.
രാജ്യസഭയിലേക്കു വീണ്ടും മത്സരിക്കാനില്ലെന്നു എ.കെ. ആന്റണി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പകരം ആരെന്നതു സംബന്ധിച്ച് കോൺഗ്രസിൽ ചർച്ച തുടങ്ങിയിരിക്കുന്നത്. ഈ സ്ഥാനത്തേക്കു കണ്ണുനട്ട് നിരവധി നേതാക്കൾ ഇപ്പോൾ രംഗത്ത് ഉണ്ട്.