ആലപ്പുഴ: വെണ്മണി ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി ബംഗ്ലാദേശ് സ്വദേശി ലബിലു ഹുസൈന് (39), വധശിക്ഷയ്ക്ക് വിധിച്ചു . മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. രണ്ടാം പ്രതി ജൂവല്‍ ഹുസൈന്(24) ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചു. ഇരുവരും ബംഗ്ലാദേശ് സ്വദേശികളാണ്.
ചെങ്ങന്നൂർ വെൺമണി കോടുകുളഞ്ഞി കരോട് ആഞ്ഞിലിമൂട്ടിൽ എ.പി.ചെറിയാൻ (കുഞ്ഞുമോൻ–76), ഭാര്യ ഏലിക്കുട്ടി ചെറിയാൻ (ലില്ലി–68) എന്നിവരെയാണ് പ്രതികൾ അതി ദാരുണമായി കൊലപ്പെടുത്തിയത്.