കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ പണയ എന്‍ബിഎഫ്സി ആയ മുത്തൂറ്റ് ഫിനാന്‍സ് തങ്ങളുടെ മുന്‍ ചെയര്മാന് എം ജി ജോര്‍ജ്ജ് മുത്തൂറ്റിന് അക്ഷരങ്ങള്‍ കൊണ്ട് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ട് ചടങ്ങു സംഘടിപ്പിച്ചു.കൊച്ചി രൂപത ബിഷപ്പ് ഡോ. യാക്കൂബ് മാര്‍ ഇറേനിയോസിന് പുസ്തകം പ്രകാശനം ചെയ്ത് മുന്‍ ചെയര്മാന് എം ജി ജോര്‍ജ്ജ് മുത്തൂറ്റിന്റെ സഹധര്‍മ്മിണി ശ്രീമതി. സാറാ ജോര്‍ജ്ജ് മുത്തൂറ്റിന് നല്കി. രാഷ്ട്രീയം, മതം, കല, ജുഡീഷ്യറി, ബിസ്സിനസ്, മുത്തൂറ്റ് കുടുംബാഗംങ്ങള്‍, സുഹൃത്തുക്കള്‍ തുടങ്ങി ജീവിതത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
ന്യൂനപക്ഷകാര്യ മന്ത്രിയും രാജ്യസഭാ ഉപനേതാവുമായ ശ്രീ. മുക്താര്‍ അബ്ബാസ് നഖ്വി, കേരളാ ഗവര്‍ണര്‍ ശ്രീ. ആരീഫ് മുഹമ്മദ് ഖാന് വെര്‍ച്വല്‍ ആയി പ്രഭാഷണം നടത്തി. രാജ്യസഭാ മുന്‍ ഡെപ്യൂട്ടി ചെയര്മാന് ശ്രീ. പി ജെ കുര്യന്, എറണാകുളം എംപി ശ്രീ. ഹൈബി ഈഡന്, കേരള സര്‍ക്കാര്‍ കണ്‍സള്‍ട്ടന്റ് ശ്രീ. ജോസ് കുര്യന് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. വ്യവസായികളായ ഫിക്കി കേരളാ കൗണ്‍സില്‍ ചെയര്മാന് ശ്രീ. ദീപക് എല്‍ അശ്വനി, ഫ്രൂട്ടോമാന്‍സ് ഡയറക്ടര്‍ ശ്രീ. ജോസ് തോമസ്, കൊച്ചി ചേമ്പര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി മുന്‍ ചെയര്മാന് ശ്രീ. ആനന്ദ് മേനോന് എന്നിവര്‍ പ്രത്യേക പ്രഭാഷണം നടത്തി. ചലച്ചിത്ര നടന്, സംവിധായകന്, തിരക്കഥാകൃത്തുമായ ശ്രീ. ബാലചന്ദ്ര മേനോനും പ്രത്യേക പ്രഭാഷണം നിര്‍വ്വഹിച്ചു.
മുത്തൂറ്റ് ഗ്രൂപ്പിനെ വളര്‍ച്ചയിലേക്കും വിജയത്തിലേക്കും നയിച്ച ചാലക ശക്തിയായിരുന്നു എം ജി ജോര്‍ജ്ജ് മുത്തൂറ്റ് എന്ന് മുത്തൂറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്മാന് ശ്രീ. ജോര്‍ജ്ജ് ജേക്കബ്ബ് മുത്തൂറ്റ് പറഞ്ഞു. ധാര്‍മ്മികത, വിശ്വാസ്യത, ആശ്രിതത്വം, വിശ്വാസ്യയോഗ്യത, സത്യസന്ധത, സല്പേര് എന്നീ ആറു മുഖ്യ മൂല്യങ്ങളില്‍ വളര്‍ത്തിയെടുത്ത തങ്ങളുടെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്കായി മൂല്യങ്ങളില്‍ അധിഷ്ഠിതമായ സംസ്ക്കാരമാണ് അദ്ദേഹം സ്വീകരിച്ചത്. എണ്ണമറ്റ ജനങ്ങളുടെ വിദ്യാഭ്യാസം, ആരോഗ്യ സേവനം, സാമ്പത്തിക രംഗം തുടങ്ങിയ മേഖലകളില്‍ മാനുഷിക സേവനങ്ങള്‍ നല്കിയ വ്യക്തി കൂടിയായിരുന്നു അദ്ദേഹം എന്നും ജോര്‍ജ്ജ് ജേക്കബ്ബ് മുത്തൂറ്റ് ചൂണ്ടിക്കാട്ടി.
തന്റെ മുതിര്‍ന്ന സഹോദരന് എം ജി ജോര്‍ജ്ജ് മുത്തൂറ്റിന്റെ നാലു പതിറ്റാണ്ടോളം നീണ്ടു നില്ക്കുന്ന പ്രചോദനകരമായ യാത്രയും ഏറ്റവും വലിയ സംരംഭകത്വത്തിന്റെ ഉയര്‍ച്ചയും വിവരിക്കുന്ന ഈ പുസ്തകം അവതരിപ്പിക്കുന്നത് തങ്ങള്‍ക്ക് ഏറെ സന്തോഷകരമാണെന്ന് ഈ അവസരത്തില്‍ സംസാരിച്ച മൂത്തൂറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ശ്രീ. ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ശ്രീ. ജോര്‍ജ്ജ് തോമസ് മുത്തൂറ്റ്, ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ശ്രീ. ജോര്‍ജ്ജ് എം ജോര്‍ജ്ജ്, ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ശ്രീ. അലക്സാണ്ടര്‍ ജോര്‍ജ്ജ് മുത്തൂറ്റ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
എം ജി ജോര്‍ജ്ജ് മുത്തൂറ്റ് – റിമെമ്പറിങ് എ പ്രോഡിജി ഓഫ് ലീഡര്ഷിപ്, ഓണ്‍ട്രോപ്രോണോര്‍ഷിപ് ആന്റ് ഹ്യൂമാനിറ്റിڈ എന്ന പുസ്തകം എം ജി ജോര്‍ജ്ജ് മുത്തൂറ്റിന്റെ ജീവിതത്തേയും അനുഭവങ്ങളേയും വിശദീകരിക്കുന്ന ഒന്നാണ്. കുട്ടിക്കാലവും വിദ്യാഭ്യാസവും മുതല്‍ അദ്ദേഹത്തിന്റെ മുത്തൂറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസിലെ പ്രവര്‍ത്തനം അടക്കമുള്ളവയെല്ലാം കുടുംബാഗംങ്ങള്‍, അടുത്ത സുഹൃത്തുക്കള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ബിസിനസ് മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ ഇതില്‍ വിശദീകരിക്കുന്നു. ദശാബ്ദങ്ങളായി അദ്ദേഹം അടുത്തിടപഴകിയ നിരവധി പേരുടെ അനുഭവങ്ങളും പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
കൊച്ചിയിലെ എടവനക്കാട് നിര്‍മ്മിക്കുന്ന മുത്തൂറ്റ് ആഷിയാന ഹൗസ് നിര്‍മ്മാണത്തിനുള്ള പ്രതിബദ്ധതയുടെ അടയാളം ഔപചാരികമായി കൈമാറുന്ന ചടങ്ങും ഇതോടനുബന്ധിച്ചു നടന്നു. ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ശ്രീ. ജോര്‍ജ്ജ് തോമസ് മുത്തൂറ്റ്, മൂത്തൂറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ശ്രീ. ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് എന്നിവര്‍ ഹൈബി ഈഡന് എംപിക്ക് കൈമാറിക്കൊണ്ടാണ് ഇതു നിര്‍വ്വഹിച്ചത്. മുത്തൂറ്റ് ഫിനാന്‍സിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കീഴില്‍ ആരംഭിച്ച പദ്ധതിയില്‍ നിര്‍ധനരായ കുടുംബങ്ങള്‍ക്കായി 14 വീടുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എം ജി ജോര്‍ജ്ജ് മുത്തൂറ്റിന്റെ ഓര്‍മ്മ ദിനത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടു നില്ക്കുന്ന സാമൂഹ്യ പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങള്‍ക്കും മുത്തൂറ്റ് ഫിനാന്‍സ് ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്. താഴേക്കിടയിലുള്ളവരുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്ന നിരവധി പദ്ധതികളാണ് ഇതിന്റെ ഭാഗമായി നടപ്പാക്കുന്നത്. മൂത്തൂറ്റ് ആഷിയാന ഹൗസിങ് പദ്ധതിയുടെ കീഴിലുള്ള ഭവന നിര്‍മാണ പദ്ധതികള്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള പിന്തുണാ പദ്ധതികള്‍ (സ്നേഹസഞ്ചാരിണി പദ്ധതി), ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കായുള്ള ആരോഗ്യ സേവനങ്ങള്‍, സ്ക്കോളര്‍ഷിപ്പുകള്‍, കുടിയേറ്റ തൊഴിലാളികള്‍ക്കായുള്ള സ്ഥായിയായ ജീവിതമാര്ഗങ്ങള്, സ്വച്ച് ഭാരത് മിഷനു വേണ്ടിയുള്ള പിന്തുണ തുടങ്ങിയ നടപടികള്‍ വഴി ഒരു മാസം നീണ്ടു നില്ക്കുന്ന പരിപാടികളിലൂടെ പതിനായിരിത്തിലേറെ പേരുടെ ജീവിതത്തില്‍ നേട്ടമുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്.