എറണാകുളം :തുറക്കാത്ത വാതിലുകള്‍ തുറക്കാനും ചുവപ്പ് നാടകള്‍ മാറാനും മാധ്യമ പ്രവര്‍ത്തനം വഴിയൊരുക്കുമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) സംസ്ഥാന പ്രസിഡന്റും പ്രമുഖ മാധ്യമ പ്രവർത്തകനുമായ കെ പി റെജി അഭിപ്രായപ്പെട്ടു .കേരളത്തിലെ അക്ഷയ സംരംഭകരുടെ കൂട്ടായ്മയായ ഇ വോയ്സ് ഇൻഫോ കമ്പനി വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .മറ്റു മാധ്യമങ്ങള്‍ക്ക് ഇല്ലാത്ത സാഹചര്യവും നെറ്റ് വര്‍ക്കും ആണ് അക്ഷയ ന്യൂസിനുള്ളത് . ഗ്രാമ നഗര വിത്യാസം ഇല്ലാതെ ജനങ്ങളുമായി ഏറ്റവും അടുത്ത് ഇടപെടുന്ന അക്ഷയ സംരംഭകരുടെ ഈ വാര്‍ത്ത കൂട്ടായ്മക്ക് വിജയം അല്ലാതെ മറ്റൊന്നുമില്ല. കേരളത്തില്‍ നിരവധി ചാനലുകളാണ് കടന്നുവരാൻ പോകുന്നത് . മാധ്യമ മത്സരമാണ് ഓൺലൈൻ വാര്‍ത്ത മേഖലയില്‍ വരുന്നത്. മികച്ച സംരംഭകർ ആയ അക്ഷയകാരുടെ മാധ്യമ രംഗത്തേക്ക് ഉള്ള കടന്നുവരവ് അക്ഷയ ന്യൂസ് കേരളയിലൂടെ വിജയം കൈവരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇ വോയ്സ് ഇൻഫോ കമ്പനി വാർഷിക പൊതുയോഗവും അക്ഷയ ന്യൂസ് കേരളാ ഓഫീസ് കം സ്റ്റുഡിയോ ഉദ്ഘാടനവും എറണാകുളത്ത് ആശിർ ഭവനിലാണ് നടന്നത് . കമ്പനി മാനേജിങ് ഡയറക്ടർ ജെഫേഴ്സൺ മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ പത്രപ്രവർത്തക യൂണിയൻ (KUWJ) സംസ്ഥാന പ്രസിഡന്റും പ്രമുഖ മാധ്യമ പ്രവർത്തകനുമായ കെ പി റെജി മുഖ്യാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം നിർവഹിച്ചു . അക്ഷയ ന്യൂസ് കേരളാ ഓഫീസ് കം സ്റ്റുഡിയോ ഉദ്ഘാടനം യൂ കെ യിലെ ബ്രാഡ്ലി സ്റ്റോക്ക് ബ്രിസ്റ്റോൾ മേയർ ടോം ആദിത്യ ഓൺലൈനിൽ നിർവഹിച്ചു .
അക്ഷയ ന്യൂസ് കേരള ചീഫ് എഡിറ്റർ സോജൻ ജേക്കബ് ,സോണി ആസാദ് കെ കെ ,രാജേഷ് വി പി ,സൂരജ് എ ,മനോജ് സി തോമസ് ,ഷാജഹാൻ ടി എ ,നിസാർ മാടത്തിങ്കൽ ,പ്രമോദ് കെ റാം ,ബാബു എ ,സജയകുമാർ യൂ എസ് ,നിഷാന്ത് സി വൈ ,രാഹുൽനാഥ് ആർ ,റാഷിക് എം ,അനുരാജ് പി ബി എന്നിവർ പ്രസംഗിച്ചു .സ്റ്റീഫൻ ജോൺ സ്വാഗതവും പ്രജീഷ് എൻ കെ കൃതജ്ഞതയും പറഞ്ഞു.പൊതുയോഗത്തിൽ കമ്പനിയുടെ പുതിയ പ്രോജെക്റ്റുകൾ അവതരിപ്പിച്ചു .കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്നുമുള്ള താലൂക്ക് തല കോർഡിനറ്റർമാർ പങ്കെടുത്തു .മികച്ച ബിസിനസ് പ്രൊജെക്ടുകൾ നടത്തിയ സോണി ആസാദ് വയനാട് ,രാജേഷ് വി പി ,ബാബു എ ,സൂരജ് എ ,പ്രജീഷ് എൻ കെ , സജയകുമാർ യു എസ് എന്നിവർക്ക് മൊമന്റോ നൽകി ആദരിച്ചു. .