ന്യൂഡല്‍ഹി: ഗോവയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എക്സിറ്റ് പോള്‍ സര്‍വേകള്‍. ഭരണകക്ഷിയായ ബിജെപിയും കോണ്‍ഗ്രസും 13 മുതല്‍ 17 സീറ്റുകള്‍ വരെ നേടാമെന്ന് റിപ്പബ്ലിക് ടിവി എക്സിറ്റ് പോള്‍ പ്രവചിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന് നാലും മറ്റുള്ളവര്‍ക്ക് രണ്ട് സീറ്റുമാണ് പ്രവചനം. അതേസമയം, ടൈസ് നൗ വീറ്റോ എക്സിറ്റ് പോളില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. കോണ്‍ഗ്രസ് 16 സീറ്റ് നേടി വലിയ ഒറ്റകക്ഷിയാകുമെന്നും ഭരണകക്ഷിയായ ബിജെപിക്ക് 14 സീറ്റുകള്‍ മാത്രമാണ് നേടാനാകുകയെന്നും ടൈംസ് നൗ പ്രവചിച്ചു. ആംആദ്മി പാര്‍ട്ടിക്ക് നാല് സീറ്റാണ് ഗോവയില്‍ ടൈംസ് നൗവിന്റെ പ്രവചനം. ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ സര്‍വേയില്‍ കോണ്‍ഗ്രസിന് വ്യക്തമായ ആധിപത്യം പ്രവചിക്കുന്നു. 14 മുതല്‍ 18 സീറ്റ് വരെ ബിജെപിക്ക് പ്രവചിച്ചപ്പോള്‍ 15-20 സീറ്റുവരെ കോണ്‍ഗ്രസ് നേടിയേക്കാം.
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കുമെന്നാണ് പുറത്തുവരുന്ന അഭിപ്രായ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
ഉത്തര്‍പ്രദേശ് (റിപ്പബ്ലിക്) ബി.ജെ.പി 240, എസ്.പി– 140, ബി.എസ്.പി 17, കോണ്‍ഗ്രസ് 4 എന്നിങ്ങനെയാണ് ആദ്യനില. ഉത്തര്‍പ്രദേശ്( ന്യൂസ് എക്സ്): ബി.ജെ.പി 211–225, എസ്.പി–146–160, കോണ്‍ഗ്രസ് 4–6, BSP 14-24. ഉത്തരാഖണ്ഡില്‍ കടുത്ത മല്‍സരമെന്നാണ് ഫലങ്ങള്‍. ടൈംസ് നൗ : ബി.ജെ.പി– 37, കോണ്‍ഗ്രസ് –31,എ.എ.പി –1, മറ്റുളളവര്‍ 1. ന്യൂസ് എക്സ്– കോണ്‍ഗ്രസ് (33–35), ബിജെപി (31–33), എഎപി )0–3). എ.ബി.പി – കോണ്‍ഗ്രസ് 32–38,ബി.ജെ.പി 26–32. മണിപ്പൂരില്‍ ഇങ്ങനെ: മണിപ്പൂര്‍ (റിപ്പബ്ലിക്) ബി.ജെ.പി 27–31, കോണ്‍ഗ്രസ് 11–17, ടിഎംസി 6–10.
ഉത്തരാഖണ്ഡിൽ ബിജെപി അധികാരം നിലനിർത്തുമെന്ന് ടൈംസ് നൌ വീറ്റോ എക്സിറ്റ് പോൾ ഫലം. ബിജെപി 37 സീറ്റുകള്‍ നേടുമെന്നാണ് സര്‍വ്വേ ഫലം. കോൺഗ്രസ് 31 , ആംആദ്മി പാർട്ടി 1 , മറ്റുള്ള പാർട്ടികൾക്ക് ഒന്നുവീതം സീറ്റ് നേടുമെന്നും ടൈംസ് നൌ എക്സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നു. ഹുമയൂൺ റീജിയണിലും ഗഡ്വാൾ റീജിയണിലും ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നതാണ് ടൈംസ് നൌ എക്സിറ്റ് പോൾ ഫലം. എന്നാല്‍ എബിപിസി വോട്ടര്‍ സര്‍വ്വേ ഫലത്തില്‍ ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് 32 മുതല്‍ 38 സീറ്റ് വരെ നേടുമെന്നാണ് എബിപി സി വോട്ടർ സര്‍വ്വേ ഫലത്തിലള്ളത്.
ഇന്ത്യാ ടുഡെ ആക്സിസ് മൈ ഇന്ത്യ സർവേ പ്രകാരം പഞ്ചാബിൽ ആംആദ്മി പാർട്ടി വലിയ ഭൂരിപക്ഷത്തിൽ അധികാരം പിടിക്കുമെന്ന് പറയുന്നു. 76 മുതൽ 90 വരെ സീറ്റുകൾ ആംആ്ദി പാർട്ടി നേടുമെന്നാണ് പ്രവചനം. കോൺഗ്രസ് 19 മുതൽ 31 സീറ്റുകളിലേക്ക് കുറയുമെന്നും ശിരോമണി അകാലിദൽ ഏഴ് മുതൽ 11 വരെ സീറ്റുകൾ നേടാമെന്നും ബിജെപി ഒന്നുമുതൽ നാലുവരെ സീറ്റുകൾ നേടുമെന്നും എക്സിറ്റ്പോൾ ഫലങ്ങളിൽ പറയുന്നു.
മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ (Manipur Election ) ബിജെപി (BJP) ഭരണം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ (Exit Poll) . 27 – 31 സീറ്റുകൾ വരെ നേടി ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നാണ് റിപബ്ലിക് പി മാർക് പ്രവചനം. 11- 17 സീറ്റുകൾ കോൺഗ്രസിന് (Congress) ലഭിക്കുമെന്നും റിപബ്ലിക് പി മാർക് പ്രവചിക്കുന്നു.
എൻപിപി, എൻപിഎഫ് പിന്തുണയോടെയാണ് കഴിഞ്ഞ തവണ ബിജെപി അധികാരത്തിലേറിയത്. ഇക്കുറി ആ പിന്തുണ ആവശ്യമായി വരില്ലെന്ന് എക്സിറ്റ് പോൾ പറയുന്നു. എൻ പി പി 6 – 10 വരെ സീറ്റുകൾ നേടും.
ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം മണിപ്പൂരിൽ ബിജെപി 33 – 43 സീറ്റ് നേടുമെന്നാണ്. കോൺഗ്രസിന് 4-8 വരെ സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരും.