രാജ്യസഭയിലേക്ക് മല്‍സരിക്കാൻ ഇല്ലെന്ന് എ.കെ ആന്റണി തന്റെ നിലപാട് വ്യക്തമാക്കി. സോണിയ ഗാന്ധിയെയും കെപിസിസി പ്രെസിഡന്റിനേയും നിലപാട് അറിയിച്ചതായി എ.കെ ആന്റണി വ്യക്തമാക്കി. ‘തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചു. നല്കിയ അവസരങ്ങള്‍ക്ക് സോണിയ ഗാന്ധിയെ നന്ദി അറിയിച്ചു’- എ.കെ ആന്റണി വ്യക്തമാക്കി. പകരം സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കെപിസിസി ആലോചന തുടങ്ങി.
കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് മാർച്ച് 31നാണ് നടക്കുക. ഈ മാസം 14 ന് ഇതുംബന്ധിച്ച വിജ്ഞാപനം ഇറക്കും. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 21 ആണ്.