തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിക്കെതിരെ ആരോപണങ്ങളുമായി യുവതിയുടെ കുടുംബം രംഗത്ത്. കൊല്ലപ്പെട്ട ഗായത്രിയുടെ കുടുംബം ആണ് കൊല നടത്തിയ പ്രവീണിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്.
പ്രവീൺ ഭീഷണിപ്പെടുത്തിയെന്ന് ഗായത്രിയുടെ അമ്മ സുജാത വെളിപ്പെടുത്തി . കൊലപാതകം നടന്ന ദിവസം ഗായത്രിയെ വിളിച്ചപ്പോൾ ഫോണെടുത്തത്ത് ആദ്യം സംസാരിച്ചത് പ്രവീൺ ആണ്. ഗായത്രിക്ക് ഫോൺ കൈമാറാൻ പറഞ്ഞപ്പോൾ മോശമായി സംസാരിച്ചുവെന്നും ‘അമ്മ പറയുന്നു. മകളെ കാണാനില്ലെന്ന് കാട്ടി കാട്ടാക്കട പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസും കാര്യമായി അന്വേഷിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
മകളെ ശല്യം ചെയ്യരുതെന്ന് പ്രവീണിനോട് പല തവണ പറഞ്ഞെങ്കിലും പ്രതി കേട്ടില്ല. വിവാഹ ബന്ധം വേര്‍പെടുത്തിയെന്ന് പറഞ്ഞ് പ്രവീണ്‍ തെറ്റിദ്ധരിപ്പിച്ചതായും ഗായത്രിയുടെ അമ്മ വെളിപ്പെടുത്തി.