മുംബൈ: രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 130 ഡോളർ കടന്നു. 13 വർഷത്തെ ഏറ്റവും ഉയർന്ന വിലയാണിത്.റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ധന വില ഉയർന്നത്. ഇന്ത്യയിൽ ഇന്ധന വില ഉയരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പെട്രോൾ വില ലിറ്ററിന് 22 രൂപ വരെ കൂടിയേക്കും. നിലവിൽ ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ വില ബാരലിന് 100 ഡോളർ ആണ്.
അതേസമയം, എണ്ണ ഉത്പാദനം കൂട്ടാൻ എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് തയാറായിട്ടില്ല. നേരത്തേ തീരുമാനിച്ച നാലു ലക്ഷം ബാരലിന്റെ അധിക പ്രതിദിന ഉത്പാദനം മാത്രമേ ഈ മാസവുമുണ്ടാകു എന്നാണ് ഒപെക് പ്ലസ് അറിയിച്ചിരിക്കുന്നത്.