റഷ്യ-യുക്രൈൻ മൂന്നാംഘട്ട സമാധാന ചർച്ച ഇന്ന് നടക്കും. ബെലറൂസ്-പോളണ്ട് അതിർത്തിയിൽ വെച്ചാണ് ചർച്ച നടക്കുക.ചർച്ചയ്ക്ക് യുക്രെെൻ സന്നദ്ധത അറിയിച്ചിരുന്നു. ചർച്ച തിങ്കളാഴ്ച നടക്കുമെന്ന് യുക്രെെൻ ചർച്ചാ സംഘത്തിലെ ഡേവിഡ് അരാഖാമിയയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. സേനാ പിൻമാറ്റമടക്കമുള്ള വിഷയങ്ങളിലാണ് ചർച്ച നടക്കുക.
നേരത്തെ നടന്ന രണ്ടാം വട്ട ചർച്ചയിൽ യുക്രെെനില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ ഒഴിപ്പിക്കാൻ ധാരണയായിരുന്നു. മൂന്നു മണിക്കൂർ നീണ്ട ചർച്ചക്കൊടുവിൽ മനുഷത്വ ഇടനാഴിയിൽ തീരുമാനമായെന്ന് യുക്രെെൻ പ്രതിനിധി അറിയിച്ചിരുന്നു.