പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ പ്രതികള്‍ പിടിയിൽ. സഹോദരങ്ങളായ ശ്രീനാഥ്, ശ്രീരാജ് എന്നിവരാണ് പിടിയിലായത്. കടമ്പനാട് തുവയൂർ സ്വദേശികളാണ് ഇരുവരും.
ഇന്നലെ വൈകിട്ടാണ് ഡിവൈഎഫ്ഐ അടൂർ ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം സുനിൽ മാഞ്ഞാലിക്ക് വെട്ടേറ്റത്. വൈകുന്നേരം ആറരയോടെ മാഞ്ഞാലി ജംഗ്ഷനിൽ വച്ചാണ് ആക്രമണം ഉണ്ടായത്.
ബൈക്കിലെത്തിയ രണ്ട് പേരാണ് സുനിലിന്റെ പുറത്തും മുതുകിലും ആഴത്തിൽ വെട്ടിപരിക്കേൽപ്പിച്ചത്. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് പ്രവത്തകരാണെന്ന് സിപിഎം ആരോപിച്ചു.