കീവ്: യുക്രെയ്നിലെ മരിയുപോളിൽ വീണ്ടും വെടിനിർത്തൽ ലംഘിച്ച് റഷ്യൻ സൈന്യം. ഇതോടെ ഒഴിപ്പിക്കൽ രണ്ടാം ദിനവും തടസപ്പെട്ടു. റഷ്യൻ സൈന്യം വെടിനിർത്തൽ ലംഘിച്ചുവെന്നും മാനുഷിക ഇടനാഴിയിൽ ആക്രമണം തുടരുന്നുവെന്നും യുക്രെയ്ൻ അറിയിച്ചു.
റഷ്യൻ സൈന്യം ഷെല്ലിംഗ് തുടരുകയാണെന്നും ഒഴിപ്പിക്കാൻ ഉദ്ദേശിച്ചത് രണ്ടു ലക്ഷം പേരെയാണെന്നും അസോവ് റെജിമന്റ് അറിയിച്ചു.
അതേസമയം, വൈദ്യുതി, ഭക്ഷണം, വെള്ളം തുടങ്ങിയവയുടെ വിതരണം തടഞ്ഞ് റഷ്യൻ സൈന്യം മേഖലയെ ഒറ്റപ്പെടുത്തിയിരിക്കുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്. മേഖലയിൽ വെടിനിർത്തൽ ഗുണം ചെയ്തില്ലെന്ന് നഗരത്തിന്റെ മേയർ വാദിം ബോയ്ചെൻകോ പറഞ്ഞു.
കടുത്ത മഞ്ഞിൽമൂടിയ പ്രദേശത്തേക്കുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഭക്ഷണവും മരുന്നും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.