പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി. തങ്ങളുമായി നീണ്ട വർഷത്തെ അടുത്ത ബന്ധമുണ്ട്. ഒരു മതേതര മുഖം തങ്ങൾ സൂക്ഷിച്ചിരുന്നു. പാവപ്പെട്ടവരോടുള്ള കാരുണ്യം അദ്ദേഹത്തിൻ്റെ മറ്റൊരു ഗുണമാണ്. പാണക്കാട് തറവാട് മതേതര ഊർജം പകരുന്ന സ്ഥലമാണെന്നും സുധാകരൻ അനുസ്മരിക്കുകയും ചെയ്തു.
കെ സുധാകരന്റെ വാക്കുകൾ……
“വർഗ്ഗീയ ശക്തികൾ ഈ മണ്ണിൽ വേരുറപ്പിക്കാതിരിക്കാൻ, കലാപകലുഷിത അന്തരീക്ഷം കേരളത്തിലുണ്ടാകാതിരിക്കാൻ ജീവിതത്തിലുടനീളം പോരാടിയ സ്നേഹ നക്ഷത്രമാണ് നമ്മെ വിട്ടുപിരിയുന്നത്. രാഷ്ട്രീയ കേരളത്തിൻ്റെ ഓർമകളിൽ സൂര്യനെപ്പോലെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ജ്വലിച്ചു നിൽക്കും.” കെ സുധാകരൻ വ്യക്തമാക്കി.