കെഎസ്ആര്‍ടിസിയില്‍ അധ്യാപികയ്ക്ക് നേരെയുള്ള അതിക്രമത്തില്‍ കര്‍ശന നടപടിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസി എംഡിയോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംഭവം അതീവ ഗൗരവകരമാണ് എന്നും മന്ത്രി പറയുന്നു.
വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടയുടനെ തന്നെ യാത്രിക്കാരിയെ ഫോണില്‍ ബന്ധപ്പെട്ട് സംസാരിച്ചിരുന്നു. ഒരു യാത്രക്കാരന് പോലും പ്രതികരിച്ചില്ല, കണ്ടക്ടര്‍ തന്റെ കൃത്യം നിര്‍വഹിച്ചില്ലെന്നാണ് യാത്രക്കാരി ആരോപണം ഉയർത്തുന്നു.