ജറുസലേം: യുക്രെയ്ൻ സംഘർഷവുമായി ബന്ധപ്പെട്ട് ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ചർച്ച നടത്തി. മോസ്കോയിൽ എത്തിയാണ് ഇസ്രയേൽ പ്രധാനമന്ത്രി റഷ്യൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയത്.റഷ്യയുടെ അധിനിവേശത്തിന് നയതന്ത്ര പരിഹാരത്തിനായി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന യുഎസ് ഭരണകൂടത്തിന്റെ ഏകോപനത്തോടും അനുഗ്രഹത്തോടും കൂടിയാണ് താന്‍ നയതന്ത്രനീക്കങ്ങള്‍ നടത്തുന്നതെന്ന് ബെനറ്റ് വ്യക്തമാക്കി. ഇസ്രയേല്‍ ഇരുരാജ്യങ്ങളുമായും മധ്യസ്ഥ ചര്‍ച്ച നടത്തണമെന്ന് യുക്രൈനാണ് മുന്‍പ് ആവശ്യപ്പെട്ടിരുന്നത്.
യുക്രൈന് അധിനിവേശത്തിന്റെ പതിനൊന്നാം ദിവസമായ ഇന്നും റഷ്യ ആക്രമണം ശക്തമായി തുടരുകയാണ്. കീവിലും ഖാര്‍ക്കീവിലുമെല്ലാം പോരാട്ടം രൂക്ഷമാണ്. നേരത്തെ റഷ്യ വെടിനിര്‍ത്തലിന് സമ്മതിച്ച മരിയുപോളില്‍ ഷെല്ലാക്രമണം തുടരുകയാണ്. ഇതുകാരണം ആളുകളെ ഒഴിപ്പിക്കുന്നത് നിര്‍ത്തിവെയ്ക്കുന്നതായി യുക്രൈന് അറിയിച്ചു.