അസംഗഢ്: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തിന് മുമ്പ് ബിജെപിക്ക് തിരിച്ചടി. ബിജെപി എംപി റീത്ത ബഹുഗുണ ജോഷിയുടെ മകൻ മായങ്ക് ജോഷിയെ സമാജ്വാദി പാർട്ടിയിൽ ചേർന്നു. അസംഗഢിലെ തെരഞ്ഞെടുപ്പ് റാലിയിൽ അഖിലേഷ് യാദവ് മായങ്ക് ജോഷിയുടെ കൈപിടിച്ച് എസ്പിയിലേക്ക് സ്വാഗതം ചെയ്തു. അടുത്തിടെ ലഖ്നൗവിൽ വെച്ച് മായങ്ക് ജോഷി അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മകന് ലഖ്നൗ കന്റോണ്‍മെന്റ് സീറ്റില്‍ നിന്ന് മത്സരിക്കാന്‍ സീറ്റ് നല്‍കണമെന്ന് റിത ബഹുഗുണ ജോഷി നേൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. മകന് ടിക്കറ്റ് ലഭിച്ചില്ലെങ്കില്‍ എംപി സ്ഥാനം രാജിവെക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, മകന് ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി തീരുമാനത്തെ മാനിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി ഹേമവതി നന്ദൻ ബഹുഗുണയുടെ ചെറുമകനും ബിജെപി എംപി റീത്ത ബഹുഗുണ ജോഷിയുടെ മകനുമാണ് മായങ്ക് ജോഷി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അമ്മയ്ക്കുവേണ്ടി തുടർച്ചയായി പ്രചാരണം നടത്തി. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കാന്റ് അസംബ്ലി സീറ്റിലും അദ്ദേഹം ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്നു.
ഏഴിനാണ് യുപി തെരഞ്ഞെടുപ്പ് അവസാനഘട്ട പോളിങ്. 10നാണ് ഫലപ്രഖ്യാപനം.