കൊച്ചി : ചലച്ചിത്ര താരം സിദ്ദീഖിന്റെ മകന് ഷഹീൻ സിദ്ദീഖ് വിവാഹിതനാകുന്നു. ഡോക്ടര്‍ അമൃത ദാസാണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ഷഹീന് തന്നെയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കഴിഞ്ഞ ഫെബ്രുവരി 22നായിരുന്നു ചടങ്ങ് നടന്നത്.
ഒരേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് അതീവ സന്തോഷത്തോടെയാണ് ഷഹീനും അമൃതയും ചിത്രങ്ങള്‍ക്ക് പോസ് ചെയ്തത്. മോതിരം അണിയിക്കുന്നതിന്റേയും അതിന് ശേഷമുള്ള ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങളും ഇതിനകം വൈറലായി മാറിക്കഴിഞ്ഞു.
കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്ളോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഷഹീർ അഭിനയിച്ചു. അമ്പലമുക്കിലെ വിശേഷങ്ങൾ ആണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.