ന്യൂഡൽഹി: യുക്രെയ്നിലെ യുദ്ധമേഖലകളില്‍ ആയിരത്തോളം വിദ്യാര്‍ഥികള്‍ ഇനിയും കുടുങ്ങി കിടക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. 700 പേര് സുമിയിലും 300 പേര് കാര്‍ക്കീവിലും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.യുക്രെയ്നിലെ മറ്റ് നഗരങ്ങളും സുമിയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. ആറുന്നൂറിലധികം വിദ്യാർഥികൾ ഭൂഗർഭ അറകളിലാണ് കഴിയുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
കിഴക്കൻ യുക്രെയ്നിലെ സംഘർഷ മേഖലകളിൽ നിന്ന് ഇന്ത്യൻ വിദ്യാർഥികളെ പുറത്തെത്തിക്കുക എന്നതിലാണ് പ്രധാന ശ്രദ്ധ. പൗരന്മാരെ പുറത്തെത്തിക്കാൻ കഴിയുന്ന വഴികൾ കണ്ടെത്താൻ ഞങ്ങൾ റഷ്യയോടും യുക്രെയ്നോടും അഭ്യർത്ഥിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.