യുക്രൈന്‍ അധിനിവേശത്തിന്റെ പത്താം ദിനത്തിലും ആക്രമണം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് റഷ്യ. കീവിലും ഖാര്‍കീവിലും സുമിയിലും മരിയുപോളോയിലും തുടര്‍ച്ചയായി ഷെല്ലാക്രമണം ഉണ്ടായി. കീവിലും ഖാര്‍കിവ്, ചെര്‍ണീവിലും ആക്രമണം തുടരുന്നു. ആക്രമണത്തില്‍ നിരവധി കൊല്ലപ്പെട്ടതായി യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
തെക്കന്‍ യുക്രൈനിലെ, കരിങ്കടല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പ്രമുഖ തുറമുഖ നഗരമായ ഒഡേസ ലക്ഷ്യമാക്കി റഷ്യയുടെ കപ്പല്‍പ്പട നീങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ യുക്രൈന്‍ തയാറായാല്‍ ചര്‍ച്ചക്ക് തയാറെന്ന് റഷ്യ വ്യക്തമാക്കി. സമാധാനം ആഗ്രഹിക്കുന്ന ആരുമായും ചര്‍ച്ചത്ത് തയാറാണെന്നും പുടിന്‍ പറഞ്ഞു.
ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പുടിന്‍ ഇക്കാര്യം അറിയിച്ചത്. ഇതിനിടെ വ്ലാഡിമിര്‍ സെലന്‍സ്‌കി പോളണ്ടിലെക്ക് കടന്നെന്നെന്ന റഷ്യയുടെ അവകാശവാദം തള്ളി യുക്രൈന്‍. സെലന്‍സ്‌കി രാജ്യം വിട്ടില്ലെന്നും പോരാട്ടം തുടരുമെന്നും യുക്രൈന്‍ വ്യക്തമാക്കി.
















