ആരാധകരുടെ പ്രിയപ്പെട്ട പ്രണയജോഡികളാണ് അജിത്തും ശാലിനിയും. വെള്ളിത്തിരയിലെ പ്രണയ ജോഡികള്‍ ജീവിതത്തിലും ഒരുമിച്ചപ്പോള്‍ ആരാധകര്‍ ഏറെ സന്തോഷിച്ചു.സിനിമയില്‍ നിന്നും മാറി സന്തുഷ്ട കുടുംബജീവിതം നയിച്ച് വരികയാണ് ശാലിനി. അജിത്തും ശാലിനിയും മക്കളും ഒന്നിച്ചുള്ള പുത്തന്‍ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
ശാലിയുടെ സഹോദരന് റിച്ചാര്‍ഡ് റിഷിയാണ് ചിത്രം പങ്കുവെച്ചത്. അജിതിന്റെ മകന് ആദ്വികിന്റെ പിറന്നാള്‍ ആഘോഷത്തിനിടെ പകര്‍ത്തിയ ചിത്രമാണിത്. ആദു ബോയ്ക്ക് പിറന്നാള്‍ ആശംസകള്‍, അച്ഛനെപ്പോലെ തന്നെ മകനും എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.ഏതാണ്ട് പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കുടുംബസമേതമുള്ള അജിത്തിന്റെ ചിത്രം കാണുന്നതെന്ന് ആരാധകര്‍ പറയുന്നു.
രണ്ടു മക്കളാണ് അജിത് ശാലിനി ദമ്പതികൾക്ക് ഉള്ളത്. മൂത്ത മകളുടെ പേര് അനൗഷ്ക എന്നാണ്. രണ്ടാമത്തെ മകൻറെ പേര് ആദ്വിക് എന്നാണ്. വലിമൈ ആണ് അജിത് അവസാനമായി നായകനായി പുറത്തിറങ്ങിയ ചിത്രം.എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് ബോണി കപൂറായിരുന്നു.സിനിമ വളരെ വലിയ ഒരു വിജയമായിരുന്നു.