കീവ്: യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സപ്പോരിജിയ ആണവ നിലയത്തിന്റെ നിയന്ത്രണം റഷ്യൻ സൈന്യം പിടിച്ചെടുത്തു. ആണവ നിലയത്തിലെ തൊഴിലാളികളെ റഷ്യൻ സൈന്യം മടങ്ങാൻ അനുവദിച്ചിരുന്നെങ്കിലും, അവര്‍ ‘മെഷീൻ ഗണ്ണുകളുടെ ബാരലുകൾക്ക് കീഴിൽ’ ജോലി ചെയ്യുകയായിരുന്നുവെന്ന് സർക്കാർ നടത്തുന്ന ആണവ പവർ കോർപ്പറേഷനായ എനർഗോട്ടത്തിന്റെ ആക്ടിംഗ് പ്രസിഡന്റ് പെട്രോ കോട്ടിൻ പറഞ്ഞു.
തെക്കുകിഴക്കൻ നഗരമായ എനർഹോദറിലെ സമുച്ചയത്തിൽ വെള്ളിയാഴ്ച പുലർച്ചെ തീപിടിത്തമുണ്ടായിരുന്നു. ഇപ്പോൾ അത് നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.
റഷ്യൻ ആക്രമണമാണ് തീപിടുത്തത്തിന് കാരണമായതെന്ന് യുക്രെയ്നും ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സംഘവും പറഞ്ഞു.
എന്നാല്‍ റഷ്യ അത് നിഷേധിച്ചു. തീപിടുത്തത്തിനു കാരണം യുക്രൈന് തന്നെ ആണെന്ന് റഷ്യ ആരോപിച്ചു.