വിവാഹം കഴിക്കണമെന്ന് മൂന്ന് സഹോദരിമാരും അഭ്യർത്ഥിച്ചതോടെ മൂവരെയും വിവാഹം കഴിച്ച് യുവാവ് വൈറലായി. മൂവരെയും നിരാശപ്പെടുത്താനാകില്ലെന്ന് തിരുമാനിച്ചാണ് യുവാവിന്റെ ഈ ഒരു വിചിത്രമായ നടപടി എടുത്തിരിക്കുന്നത്. കോംഗോ റിപ്പബ്ലിക്കിൽ നിന്നാണ് ഇത്തരമൊരു രസകരമായ വാർത്ത വരുന്നത്. ലുവിസോ എന്ന യുവാവ് നതാലി എന്ന യുവതിയുമായി പ്രണയത്തിലായിരുന്നു. നതാലിയുടെ മറ്റ് രണ്ട് സഹോദരിമാർ കൂടി ലുവിസോയോട് പ്രണയാഭ്യർത്ഥന നടത്തിയതോടെ ഇത് നിഷേധിക്കാതെ മൂന്ന് പേരെയും ഇയാൾ വിവാഹം കഴിക്കുകയായിരുന്നു. നതാലിയും നടാഷയും നദെഗെയും ഒരേ ദിവസം ഒരേ സമയത്ത് ജനിച്ചവരാണ്.
നതാലിയെ കാണാൻ ലുവിസോ വീട്ടിൽ എത്തുകയും സഹോദരിമാരെ നതാലി പരിചയപ്പെടുത്തുകയും ചെയ്തതോടെയാണ് ഇത്തരമൊരു വിവാഹത്തിലേക്ക് എത്തിയത്. ആദ്യം ലുവിസോ അൽപ്പമൊന്ന് ഞെട്ടി. തലകറങ്ങി എന്നാണ് വിവാഹാഭ്യർത്ഥന സമയത്തെ കുറിച്ച് ഈ യുവാവ് പറയുന്നത്. സ്വപ്നം കാണുന്നതാണോ എന്ന് പോലും വിചാരിച്ചുവെന്നും ലുവിസോ വെളിപ്പെടുത്തുന്നു.എന്തായാലും ഇവരുടെ വിവാഹം ഇപ്പോൾ വൈറലാണ്.