കീവ്: യുക്രൈൻ അതിർത്തി കടക്കാൻ ശ്രമിക്കവെ ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റു. കീവിൽ നിന്ന് മടങ്ങുന്നതിനിടെയാണ് വിദ്യാർത്ഥിക്കാണ് വെടിയേറ്റത്. കേന്ദ്രമന്ത്രി വി.കെ സിംഗാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.വെടിയേറ്റ വിദ്യാത്ഥി പാതിവഴിയിൽ തിരികെ പോയെന്നാണ് റിപ്പോർട്ട്. വിദ്യാർത്ഥിയുടെ പേരോ വിവരങ്ങളോ പുറത്ത് വന്നിട്ടില്ല. വിദ്യാർത്ഥിയെ അതിർത്തിയിൽ എത്തിക്കാൻ ശ്രമം തുടരുകയാണ്.