ബുക്കാറെസ്റ്റ്: റൊമാനിയയിൽ ഹെലികോപ്റ്റർ തകർന്ന് ഏഴ് സൈനികർ മരിച്ചു. കിഴക്കൻ റുമേനിയയിൽ കരിങ്കടലിനു സമീപമാണ് സംഭവം.എയർഫീൽഡിൽ നിന്ന് 11 കിലോമീറ്റർ അകലെ ഗുരാ ദൊബ്രോഗെയിൽ ഐഎആർ 330 പ്യൂമ ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്.
അടുത്തിടെ നടന്ന ഏറ്റവും വലിയ വ്യോമദുരന്തങ്ങളിൽ ഒന്നാണിത്. ആശയവിനിമയം നഷ്ടപ്പെട്ട് റഡാറിൽ നിന്ന് അപ്രത്യക്ഷമായ രണ്ട് മിഗ്-21 ലാൻസ് ആർ വിമാനങ്ങളെ തിരയുകയായിരുന്ന ഹെലികോപ്ടറാണ് അപകടത്തിൽപെട്ടത്.