യൂറോപ്യന്‍ യൂണിയനില്‍ അംഗമാകാന്‍ അപേക്ഷ നല്കി ജോര്‍ജിയ. റഷ്യയുടെ യുക്രൈന് അധിനിവേശം തുടരുന്നതിനിടെയാണ് സോവിയറ്റ് യൂണിയനില്‍ അംഗമായിരുന്ന ജോര്‍ജിയ യൂറോപ്യന്‍ യൂണിയനില്‍ ചേരാന്‍ അപേക്ഷ നല്‍കുന്നത്.
‘ഞങ്ങള്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമാകാന്‍ ഇന്ന് അപേക്ഷ നല്‍കുകയാണ്’-ജോര്‍ജിയന്‍ പ്രധാനമന്ത്രി ഇറാക്ലി ഗരിബഷ്വിലി പറഞ്ഞു. റഷ്യയുടെ അടുത്ത ലക്ഷ്യം തങ്ങളാണെന്ന് ജോര്‍ജിയ ആശങ്കപ്പെടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന് പിന്നാലെ നാറ്റോയുമായി സഹകരിക്കണമെന്ന് കൂടുതല്‍ രാജ്യങ്ങളില്‍ ആവശ്യമുയരുന്നു. ഇതുവരെ നാറ്റോയുമായി സഹകരിക്കാതെ, നിഷ്പക്ഷമായി നിലകൊണ്ട ഫിന്‍ലന്‍ന്റിലും സ്വീഡനിലും നാറ്റോയുമായി സഹകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
ഫിന്‍ലന്‍ന്റില്‍ വൈഎല്‍എഫ് ബ്രോഡ്കാസ്റ്റേഴ്സ് നടത്തിയ സര്‍വേയില്‍ അമ്പത് ശതമാനത്തിന് മുകളിലാണ് നാറ്റോയുമായി സഹകരിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്.