കണ്ണൂർ: കണ്ണൂരിലെ മലയോര മേഖലയിൽ തീപിടിത്തം നടന്നതായി റിപ്പോർട്ടുകൾ. ആറളം ഫാം, കോളിത്തട്ട്, കല്ലേരിമല എന്നിവിടങ്ങളിലാണ് തീപടർന്നത്. അഗ്നിശമനസേനയും നാട്ടുകാരും തീയണയ്ക്കാൻ ശ്രമം തുടരുന്നു.
നേരത്തേ, കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപവും തീപിടിത്തമുണ്ടായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ ട്രാക്കിന് സമീപത്തുള്ള ഉണക്കപ്പുല്ലിൽ നിന്നാണ് തീപടർന്നത്. അഗ്നിശമനസേന സ്ഥലത്തെത്തി തീയണക്കുകയും ചെയ്തു.