ഡൽഹി: യുക്രെയ്നിൽ നിന്നും വളർത്തുമൃഗങ്ങളുമായി ഡൽഹിയിൽ എത്തിയ മലയാളികൾ വീണ്ടും പുതിയ പ്രതിസന്ധിയിൽ. വിദ്യാർഥികൾ വളർത്തുമൃഗങ്ങളുമായി സ്വന്തം നിലയ്ക്ക് നാട്ടിലേക്ക് പോകണമെന്ന് കേരള ഹൗസ് വ്യക്തമാക്കി.
വളർത്തുമൃഗങ്ങളെ വിമാനത്തിൽ കയറ്റാൻ സാധിക്കില്ലെന്ന് വിമാന കമ്പനിയായ എയർഏഷ്യ വ്യക്തമാക്കി. പോളിസി വിഷയമാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. വിദ്യാർഥികളെ നാട്ടിൽ എത്തിക്കാൻ സർക്കാർ ഏർപ്പാടാക്കിയത് എയർഏഷ്യയെയാണ്.
വളർത്തുമൃഗങ്ങളെ നാട്ടിലെത്തിക്കുന്നതിന് ക്രമീകരണം നടത്താൻ സാധിക്കുമോയെന്ന് ശ്രമിക്കണമെന്നും അതിന് സമയമെടുക്കുമെന്നും കേരളഹൗസ് വ്യക്തമാക്കി.