നിർദേശം നൽകിയിട്ടും യുക്രൈൻ വിട്ട് പോകാൻ വിദ്യാർഥികൾ തയ്യാറായില്ലെന്ന കേന്ദ്രവിദേശകാര്യസഹമന്ത്രിയുടെ വിവാദ പരാമർശനത്തിനെതിരെ ശിവസേന എം.പി പ്രിയങ്ക ചതുർവേദി രംഗത്ത്.
‘സാർ, ദൈവത്തെയോർത്ത് ദയവായി നിർത്തൂ. വിദ്യാർഥികൾ മാനസികമായി തളർന്നിരിക്കുകയാണ്. ഖാർകിവിൽ നിന്ന് പുറത്തുകടക്കാൻ പാടുപെടുമ്പോൾ അവരെ കുറ്റപ്പെടുത്തരുത്,’ പ്രിയങ്ക ചതുർവേദി ട്വിറ്ററിൽ കുറിച്ചു. വി.മുരളീധരന്റെ പ്രസ്താവന പങ്കുവെച്ചാണ് എം.പി പ്രതികരണം അറിയിച്ചത്.