ലണ്ടൻ: അബദ്ധത്തിൽ ഉയർന്ന അളവിൽ കഫീൻ പൗഡർ കഴിച്ച യുവാവിന് ദരുണാന്ത്യം. സപ്ലിമെൻ്റ് ഡ്രിങ്കുകൾ തയ്യാറാക്കാനായി കൊണ്ടുവന്ന കഫീൽ പൗഡർ പാനീയത്തിൽ ചേർത്തപ്പോൾ അളവ് മാറിയതായണ് 29കാരൻ്റെ മരണത്തിന് ഇയയാക്കിയത്. തുടർന്ന് അവശനിലയിലായ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ബോഡി ബിൽഡിങ് പേഴ്സണൽ ട്രെയിനറായി പ്രവർത്തിക്കുന്ന തോമസ് മാൻഫീൽഡ് എന്ന 29 കാരനാണ് മരണപ്പെട്ടത്. ബ്രിട്ടണിലെ നോർത്ത് വെയ്ൽസിലാണ് സംഭവം നടന്നത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് കോടതി നടപടികളെ ഉദ്ധരിച്ച് മരണവിവരം പുറത്തു വരുന്നത്. കാപ്പിയിലും ശീതളപാനീയങ്ങളിലുമുള്ള കഫീൻ അമിതമായി ഉള്ളിൽച്ചെന്നതാണ് മരണത്തിന് കാരണമായതെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
തോമസ് നെഞ്ചിൽ അമർത്തിപ്പിടിക്കുന്നതും വായിലൂടെ നുരയും പതയും വരുന്നതും ഭാര്യ സൂസന്ന കണ്ടിരുന്നു. പാനീയത്തിൽ ചേർക്കേണ്ടതിൻ്റെ ഏഴിരട്ടി കഫീനായിരുന്നു ഇയാൾ ചേർത്തത്. അളവിൽ സംഭവിച്ച പിഴവായിരുന്നു പ്രശ്നത്തിന് കാരണമായത്. വളരെ ബുദ്ധിമുട്ടി ഇയാൾ പാനീയം മുഴുവൻ കഴിച്ചെന്നാണ് യുകെ മാധ്യമമായ ദ സൺ റിപ്പോർട്ട് ചെയ്യുന്നത്.a