കോഴിക്കോട്: കോൺഗ്രസ് പുന:സംഘടനയിൽ അന്തിമ തീരുമാനമെടുക്കേണ്ട് ഹൈക്കമാണ്ട് ആണെന്ന് എം പി കെ.മുരളീധരൻ. പുന:സംഘടനയിൽ പരാതി ഉള്ളവർ ഉണ്ടാകും. അവർക്ക് പരാതി പറയാൻ അവസരമുണ്ടെന്നും കെ മുരളീധരൻ വ്യക്തമാക്കി.
കോൺഗ്രസിൽ സംഘടന തെരഞ്ഞെടുപ്പ് ഉണ്ടാകും. എന്നാൽ ഇതുമായി ബന്ധപ്പെട്ട് എം പിമാർ പരാതിക്കത്ത് ഹൈക്കമാണ്ടിന് നൽകിയോ എന്ന് തനിക്ക് അറിയില്ല.
പുന:സംഘടന നിർത്തിവച്ചപ്പോൾ കെ പി സി സി അധ്യക്ഷൻ കെ സുധാകരന് പ്രയാസമുണ്ടായിരിക്കാം.കഴിയുന്നത്ര സമവായമുണ്ടാക്കാനാണ് ശ്രമം. പാർട്ടിയിൽ ചുരുക്കം ചില പ്രശ്നങ്ങൾ ഉണ്ട്. അത് ഉടൻ പരിഹരിക്കുമെന്നും കെ മുരളീധരൻ വ്യക്തമാക്കി.
രമേശ് ചെന്നിത്തലയും ആയി തനിക്ക് തർക്കങ്ങൾ ഇല്ല. നേരത്തെ ഭിന്നത ഉണ്ടായിരുന്നു. അത് പരിഹരിച്ചെന്നും കെ മുരളീധരൻ കോഴിക്കോട് പറഞ്ഞു.വിദ്യാഭ്യാസ മേഖല മുഴുവൻ സ്വകാര്യ മേഖലയ്ക്ക് നൽകുന്നതിനോട് യോജിപ്പില്ലെന്നും കെ മുരളീധരൻ എം പി പറഞ്ഞു. സി പി എം നയത്തിൽ വ്യക്തതയില്ലെന്നാണ ആരോപണം ഉയർത്തുന്നു.