വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കളുടെ സമീപനം വളരെ മോശമാണെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. സംസ്ഥാന സമ്മേളനത്തിലെ ചർച്ചയിലാണ് മന്ത്രി ആർ.ബിന്ദുവിന്റെ രൂക്ഷ വിമർശനം ഉയർത്തിയത്. മോശം പെരുമാറ്റത്തിനെതിരെ പരാതി നൽകിയാലും ശരിയായി പരിഗണിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. വനിതാ പ്രവർത്തകയുടെ പരാതിയിൽ ഷൊർണൂർ മുൻ എം.എൽ.എ പി.കെ.ശശിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച കാര്യം റിപ്പോർട്ടിൽ പരാമർശിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് വിമർശനം ഉയർത്തിയത്.
യുവാക്കളെയും പുതുമുഖങ്ങളെയും ഉൾപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കാൻ ആലോചന. 75 വയസ് മാനദണ്ഡം ബാധകമായവർക്കു പുറമേ ചില മുതിർന്ന നേതാക്കളെയും കമ്മിറ്റിയിൽനിന്ന് ഒഴിവാക്കും. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം പൂർണ്ണ തൃപ്തികരമല്ലെന്ന വിമർശനം സംഘടനാ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. പാർട്ടി സെന്ററായി പ്രവർത്തിക്കുന്ന നേതാക്കൾ പോലും ചുമതല വേണ്ടവിധം നിറവേറ്റുന്നില്ലെന്നായിരുന്നു വിമർശനം.