ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനുമായി സംസാരിച്ചു. കിഴക്കന്‍ മേഖലയില്‍ കുടുങ്ങിക്കിടന്നവരുടെ റഷ്യ വഴിയുള്ള രക്ഷാദൗത്യം പ്രധാന ചര്‍ച്ചയായി.ഒരാഴ്ചയ്ക്കിടെ ഇതു രണ്ടാം തവണയാണ് ഇരു നേതാക്കളും ചർച്ച നടത്തുന്നത്. ഇന്ത്യ ആവശ്യപ്പെട്ട പ്രകാരമാണ് ചർച്ച നടന്നത്.
നേരത്തേ യുക്രെയ്നിലെ ഇന്ത്യക്കാര്‍ക്കു സുരക്ഷിതപാത ഒരുക്കുമെന്ന് റഷ്യന്‍ സ്ഥാനപതി അറിയിച്ചിരുന്നു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കും. ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി നവീന്റെ മരണം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎന്നിലെ നിഷ്പക്ഷ നിലപാട് തുടരണമെന്നും റഷ്യന്‍ സ്ഥാനപതി അഭ്യര്‍ഥിച്ചു.
അതിനിടെ യുക്രെയ്ൻ രക്ഷാദൗത്യം ചർച്ച ചെയ്യാൻ മോദി ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. യുക്രെയ്നിലെ നഗരങ്ങളിൽ കനത്ത ഷെല്ലാക്രമണം നടക്കുകയാണെന്നും ഇരുപതിനായിരത്തോളം സാധാരണക്കാർ കൊല്ലപ്പെട്ടുവെന്നും യുക്രെയ്ൻ അറിയിച്ചു.