ഇരിക്കൂർ: ചിക്കൻ സ്റ്റാളിന്റെ മറവിൽ അനധികൃത മദ്യവിൽപന നടത്തിയ യുവാവ് പിടിയിൽ. പടിയൂർ പുലിക്കാട്ടെ ചിക്കൻ സ്റ്റാൾ ഉടമ പുതിയ വീട്ടിൽ വിഷ്ണുവാണ് അറസ്റ്റിലായത്.
പൊലീസിന് ലഭിച്ച രഹസ്യ രഹസ്യവിവരത്തെ തുടർന്നാണ് വിഷ്ണുവിനെ പിടികൂടിയത്. ഡ്രൈഡേ ആയിരുന്ന തിങ്കളാഴ്ച രാത്രി ഏഴോടെ നടത്തിയ റെയ്ഡിലാണ് ഇദ്ദേഹം പിടിയിലായത്. ഒഴിഞ്ഞ മദ്യ കുപ്പികളും വില്പന നടത്തി ലഭിച്ച 3960 രൂപയും പൊലീസ് കണ്ടെടുത്തു.
ഇരിക്കൂർ എസ്.ഐ എം.വി ഷിജുവിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പവിത്രൻ, സജേഷ്, സുമേഷ് എന്നിവരടങ്ങിയ സംഘമാണ് ഇദ്ദേഹത്തെ പിടികൂടിയത്.