മുംബൈ: കടുത്ത നഷ്ടത്തില്‍നിന്ന് തിരിച്ചുകയറാന്‍ ശ്രമിച്ച് സൂചികകള്‍. 1,200ലേറെ പോയന്റ് നഷ്ടംനേരിട്ട സെന്‍സെക്സ് പകുതിയോളം തിരിച്ചുകയറുകയുംചെയ്തു. റഷ്യ-യുക്രൈന് യുദ്ധം ഏഴാംദിവസത്തിലേയ്ക്കുകടന്നതോടെ അസംസ്കൃത എണ്ണവില ബാരലിന് 110 ഡോളര്‍ പിന്നിട്ടു.
778 പോയന്റ് നഷ്ടത്തില്‍ 55.469 ലാണ് സെന്‍സെക്സ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 188 പോയന്റ് താഴ്ന്ന് 16,479ലുമെത്തി. മാരുതി സുസുകി, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഐഷര്‍ മോട്ടോഴ്സ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ ആയത്.