മായാനദിക്ക് ശേഷം ആഷിഖ് അബു – ടൊവിനോ തോമസ്(Tovino Thomas) കൂട്ടുകെട്ടിൽ ഒരുങ്ങുന്ന നാരദന്റെ രണ്ടാമത്തെ ട്രെയിലർ പുറത്ത്(Naradhan Trailer 2). സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദൻ(Naradhan) ഒരുക്കിയിരിക്കുന്നത്. ഉണ്ണി. ആർ. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
ദിവസങ്ങൾക്ക് മുമ്പായിരുന്നു ചിത്രത്തിന്റെ ആദ്യത്തെ ട്രെയിലർ പുറത്ത് വന്നത്. നല്ല പ്രതികരണമായിരുന്നു ഇതിന് ലഭിച്ചത്. ട്രെയിലർ പുറത്തിറങ്ങിയതോടെ പല സംശയങ്ങളും സോഷ്യൽ മീഡിയയിൽ ഉയരുന്നിരുന്നുണ്ട്. ടൊവിനോ ഡബിൾ റോളിലാണോ ചിത്രത്തിൽ എത്തുന്നതെന്നാണ് പ്രധാന സംശയം. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് താരം ട്രെയിലറിൽ എത്തുന്നത്. ഒരു പൊളിറ്റിക്കൽ ത്രില്ലറിന്റെ സ്വഭാവമുള്ള ചിത്രമായിരിക്കും നാരദൻ എന്നാണ് ട്രെയിലർ തരുന്ന സൂചന.