കീവ്: യുക്രെയ്നിൽ റഷ്യയുടെ ആക്രമണം തുടരുന്നതിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള രണ്ടാം റൗണ്ട് സമാധന ചർച്ച ഇന്ന് നടക്കും. ബെലാറസ്-പോളണ്ട് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുക. തിങ്കളാഴ്ച ബെലാറൂസിൽ ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ആദ്യ റൗണ്ട് ചർച്ച നടത്തിയിരുന്നു.
എന്നാൽ തീരുമാനമാകാതെ പിരിയുകയായിരുന്നു.സൈനിക പിന്മാറ്റമാണ് യുക്രൈന് ചര്‍ച്ചയില്‍ റഷ്യക്ക് മുന്നില്‍ വെക്കുന്ന പ്രധാന ആവശ്യം. യുക്രൈനിലൂടെ കിഴക്കന്‍ യൂറോപ്യന്‍ മേഖലയിലേക്കുള്ള അമേരിക്കന്‍ വേരോട്ടം തടയലാണ് റഷ്യ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ആദ്യ ഘട്ട ചര്‍ച്ച ഫലം കാണാതായതോടെയാണ് രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നത്.