ന്യൂഡൽഹി;ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി വ്യോമസേനയുടെ പ്രത്യേക വിമാനം റൊമേനിയിലേക്ക് പുറപ്പെട്ടു.വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യോമസേനാ വിമാനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് അയയ്ക്കാനും ഇന്ത്യ തീരുമാനമെടുത്തിട്ടുണ്ട്. അടുത്ത മൂന്ന് ദിവസങ്ങളില്‍ രക്ഷാദൗത്ത്യത്തിന്റെ ഭാഗമായി 23 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. യുക്രൈനില്‍ നിന്ന് അറുപത് ശതമാനത്തോളം ഇന്ത്യന്‍ പൗരന്മാര് മടങ്ങിയെന്നാണ് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കുന്നത്.
രക്ഷാപ്രവർത്തന നടപടികളുടെ ഭാഗമായി ഇന്ന് നാലിലധികം വിമാനങ്ങൾ ഡൽഹിയിൽ തിരിച്ചെത്തും. പോളണ്ടിൽ നിന്നുള്ള ആദ്യ വിമാനവും ഇന്ന് ദില്ലിക്ക് എത്തും. ഇതു വരെ 2500 ലധികം ഇന്ത്യക്കാർ മിഷന്റെ ഭാഗമായി തിരികെ എത്തിയിട്ടുണ്ട്. അതേസമയം കർക്കിവിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടികൾക്കുള്ള പദ്ധതി ഊർജ്ജിതമാക്കിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.