കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ തേര്‍ഡ് പാര്‍ട്ടി ലോജിസ്റ്റിക്സ് സൊല്യൂഷന് ദാതാക്കളില്‍ ഒന്നായ മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡ് ‘വിസ്സാര്‍ഡ് ബ്രാന്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അവസാന മൈല്‍ ലോജിസ്റ്റിക് സേവന ദാതാവായ സിപ്സാപ് ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കും.മഹീന്ദ്ര ലോജിസ്റ്റിക്സിന്റെ നിലവിലുള്ള ലാസ്റ്റ് മൈല്‍ ഡെലിവറി ബിസിനസിനെയും, കമ്പനിയുടെ ഇലക്ട്രിക് വെഹിക്കിള്‍ അടിസ്ഥാനമാക്കിയുള്ള ഡെലിവറി സേവനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ഏറ്റെടുക്കല്‍ സഹായകരമാവും.
സാങ്കേതികവിദ്യ, ഭൂമിശാസ്ത്രപരമായ കവറേജ്, പ്രവര്‍ത്തന ശേഷി എന്നിവ ത്വരിതപ്പെടുത്തുന്നതിനും ഈ ഇടപാട് വഴിയൊരുക്കും.ഹൈദരാബാദ് ആസ്ഥാനമായുള്ള വിസ്സാര്‍ഡ് നിലവില്‍ വിവിധ വിഭാഗങ്ങളിലായി പ്രതിവര്‍ഷം 60 ദശലക്ഷം പാക്കേജുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്. അങ്കിത് മന്ദാനിയ, അരുണ്‍ റാവു എന്നിവര്‍ ചേര്‍ന്ന സ്ഥാപിച്ച കമ്പനി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ പത്ത് മടങ്ങ് വളര്‍ച്ചയാണ് നേടിയത്.
മൂവായിത്തിലേറെ പിന് കോഡുകളില്‍ നിലവില്‍ കമ്പനിയുടെ സേവനവുമുണ്ട്.ഈ സഹകരണം, ഇ-കൊമേഴ്സിലും മറ്റു വിഭാഗങ്ങളിലും തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി നിലവിലുള്ള സാനിധ്യം വര്‍ധിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡ് എംഡിയും സിഇഒയുമായ രാംപ്രവീണ്‍ സ്വാമിനാഥന് പറഞ്ഞു.മഹീന്ദ്ര ലോജിസ്റ്റിക്സുമായി കൈകോര്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും, വരും വര്‍ഷങ്ങളില്‍ തങ്ങളുടെ ബിസിനസ് അതിവേഗം വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും വിസ്സാര്ഡിന്റെ സഹസ്ഥാപകരായ അങ്കിത് മന്ദാനിയ, അരുണ്‍ റാവു എന്നിവര്‍ പറഞ്ഞു.