യുക്രെെനിൽ റഷ്യ നടത്തുന്ന അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി നിരോധിക്കുകയാണെന്ന് പ്രഖ്യാപിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. തിങ്കളാഴ്ചയാണ് ട്രൂഡോ ഇക്കാര്യം അറിയിച്ചത്. യുക്രെെൻ ആക്രമണത്തിൽ വ്ളാഡിമിർ പുടിന്റെ ഭരണകൂടത്തിനെതിരെയുളള നടപടികളുടെ പരമ്പരയിലെ ഏറ്റവും പുതിയ നീക്കമാണിത്.
റഷ്യയുടെ എണ്ണ കയറ്റുമതിയെ ഒരു പരിധിക്കപ്പുറം ആശ്രയിക്കാത്ത രാജ്യമാണ് കാനഡ. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് കാനഡ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തത്.2021ല്‍ 289 മില്യണ്‍ കനേഡിയന്‍ ഡോളറിന്റെ എണ്ണയാണ് റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എണ്ണ നിര്‍മാണത്തില്‍ ലോകരാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് കാനഡയെങ്കിലും താരതമ്യേന കുറഞ്ഞ അളവില്‍ എണ്ണ ഇറക്കുമതിക്കായി മാത്രം റഷ്യയെ ആശ്രയിക്കുന്നുണ്ട്.