കോഴിക്കോട്: കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പ് നല്ലതാണെന്ന് കെ മുരളീധരന് എം പി വ്യക്തമാക്കി. പക്ഷെ അതിന്റെ പേരില്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം അനുവദിക്കില്ല.
കഴിയുന്നിടത്ത് സമവായം. അല്ലാത്തിടത്ത് തെരഞ്ഞെടുപ്പുമാണ് നല്ലത്. പുനഃസംഘടനയെപ്പറ്റി താന്‍ പരാതി പറഞ്ഞിട്ടില്ല. അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും മുരളി വ്യക്തമാക്കി.