കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തിൻ്റെ പ്രവർത്തന റിപ്പോർട്ട്, സംഘടന റിപ്പോർട്ട് എന്നിവയുടെ അവതരണം ഉച്ചയോടെ പൂർത്തിയായി. ഉച്ച ഭക്ഷണത്തിന് ചേരുന്ന സമ്മേളനത്തിലാവും സംസ്ഥാന സമ്മേളനത്തിൻ്റെ കരട് നയരേഖ അവതരിപ്പിക്കുക. വൈകിട്ട് നാല് മണിയോടെ മുഖ്യമന്ത്രി പിണറായി വിജയനാവും സർക്കാരിൻ്റെ ഭാവിപ്രവർത്തനങ്ങൾ ഏത് രീതിയിലാവും എന്ന് വ്യക്തമാക്കുന്ന കരട് നയരേഖ അവതരിപ്പിക്കുന്നത്.
നേരത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ വിവിധ തരത്തിലുള്ള സ്വയം വിമർശനം ഉണ്ടായി. സിപിഎം മന്ത്രിമാർ പലരും സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുന്നില്ലെന്ന് റിപ്പോർട്ടിൽ വിമർശിക്കുന്നു. മന്ത്രിമാർ പലരും സെക്രട്ടേറിയറ്റിൽ കൃത്യമായി പങ്കെടുക്കുന്നില്ല. തിരുവനന്തപുരത്തുണ്ടെങ്കിലും പങ്കെടുക്കാത്ത നില അംഗീകരിക്കാൻ ആവില്ലെന്നും മന്ത്രിമാർ അവയ്ലബിൾ സെക്രട്ടേറിയറ്റിന് നിർബന്ധമായും എത്തണമെന്നും പ്രവർത്തനറിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സെക്രട്ടേറിയറ്റ് അംഗങ്ങളായ മന്ത്രിമാർക്കാണ് നേരയാണ് പ്രവർത്തന റിപ്പോർട്ടിലെ ഈ വിമർശനം.