കണ്ണൂർ: സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസൻ്റെ കൊലപാതകത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു . പ്രജിത്ത്, പ്രതീഷ്, ദിനേശ് എന്നിവരെയാണ് അന്വേഷണസംഘം ഇന്ന് കസ്റ്റഡിയിൽ എടുത്തത്.
കൊലപാതകം നടന്ന ദിവസം തന്നെ പേരെ പൊലീസ് ഏഴ് പേരെ കസ്റ്റഡിയിൽ എടുക്കുകയും ഗൂഢാലോചനക്കുറ്റം ചുമത്തി നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
രണ്ട് ബൈക്കുകളിലായെത്തിയ നാലംഗസംഘമാണ് കൊലപാതകം നടത്തിയതെന്നായിരുന്നു പൊലീസിൻ്റെ നിഗമനം. എന്നാൽ നാല് പേരല്ല ആറ് പേരാണ് അക്രമം നടത്തിയതെന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത്. നാല് പേർ രണ്ട് ബൈക്കുകളിലായി എത്തിയത് കൂടാതെ ഇവർക്ക് ഒത്താശയുമായി മറ്റു രണ്ട് പേർ കൂടി സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു.