വിദ്യാ ബാലൻ (Vidya Balan) അഭിനയിക്കുന്ന ചിത്രമാണ് ‘ജൽസ’ (Jalsa). സുരേഷ് ത്രിവേണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിട്ടുണ്ട്. വിദ്യാ ബാലൻ അടക്കമുള്ള താരങ്ങൾ തന്നെയാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ‘ജൽസ’ എന്ന പുതിയ ചിത്രത്തിന്റെ റിലീസും പ്രഖ്യാപിച്ചിട്ടുണ്ട്.
വിദ്യാ ബാലന് പുറമേ ചിത്രത്തിൽ ഷെഫാലി ഷാ, മാനവ് കൗൾ, ഇഖ്ബാൽ ഖാൻ, ഷഫീൻ പട്ടേൽ, സൂര്യ കസിഭാട്ല തുടങ്ങിയവും അഭിനയിക്കുന്നു. സുരേഷ് ത്രിവേണിയും വിദ്യാ ബാലനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. ‘തുമാരി സുലു’ എന്ന ചിത്രത്തിലാണ് ഇതിനുമുമ്പ് സുരേഷ് ത്രിവേണിയുടെ സംവിധാനത്തിൽ വിദ്യാ ബാലൻ അഭിനയിച്ചത്. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം മാർച്ച് 18ന് റിലീസ് ചെയ്യും.
ഭൂഷൺ കുമാർ ആണ് ചിത്രം നിർമിക്കുന്നത്. ടി സീരിസിന്റെ ബാനറിൽ ചിത്രം നിർമിക്കുന്നു. ഡയറക്ട് ഒടിടി റിലീസായി ചിത്രം പ്രദർശനത്തിനെത്തുന്നു. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം റിലീസ് ചെയ്യുന്നതിനാൽ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തുമെന്ന് ഭൂഷൺ കുമാർ പറഞ്ഞു.