പ്രഭാസ് നായകനാകുന്ന പുതിയ ചിത്രമാണ് ‘ആദിപുരുഷ്’. ഇതിഹാസ കാവ്യം ‘രാമായണം’ അടിസ്ഥാനമാക്കിയിട്ടാണ് ചിത്രം എത്തുന്നത്. പ്രഖ്യാപനം മുതലേ വാർത്തകളിൽ നിറഞ്ഞുനിന്ന ചിത്രമാണ് ‘ആദിപുരുഷ്’. ഇപ്പോഴിതാ പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ് (Adipurush release date).
‘ആദിപുരുഷ്’ എന്ന പ്രഭാസ് ചിത്രം 2023 ജനുവരി 12നാണ് റിലീസ് ചെയ്യുക. ഹിന്ദിക്കും തെലുങ്കിനും പുറമേ ചിത്രം തമിഴിലും മലയാളത്തിലും കന്നഡയിലും മൊഴിമാറ്റിയും എത്തും. ഓം റാവത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഭാസിനൊപ്പം ‘ആദിപുരുഷ്’ എന്ന ചിത്രത്തിൽ കൃതി സനോൺ സെയ്ഫ് അലി ഖാൻ, സണ്ണി സിംഗ്, ദേവദത്ത നാഗെ, വത്സൽ ഷേത്, തൃപ്തി തുടങ്ങിയവരും അഭിനയിക്കുന്നു.
ഭുഷൻ കുമാർ, കൃഷൻ കുമാർ, ഓം റാവത്ത് , പ്രസാദ് സുതാർ, രാജേഷ് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ടി സീരിസ് ഫിലിംസും റെട്രോഫൈൽസുമാണ് ബാനർ. സചേത്- പരമ്പരയാണ് ആദിപുരുഷ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ആദിപുരുഷ് എന്ന പ്രഭാസ് ചിത്രം എന്തായാലും ഇന്ത്യൻ വെള്ളിത്തിരയിൽ ഒരു വിസ്മയമായി മാറുമെന്നാണ് പ്രതീക്ഷ.