ഖാർകീവിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. സൈനിക കേന്ദ്രങ്ങൾ ഉൾപ്പെടെ ലക്ഷ്യമിട്ട് സ്ഫോടനം നടക്കുന്നതായാണ് റിപ്പോർട്ടുകൾ. യുക്രൈൻ തലസ്ഥാനമായ കിയവ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും റഷ്യ ശക്തമാക്കി .
അതേ സമയം യുക്രൈൻ തലസ്ഥാനമായ കീവിൽ വീണ്ടും കർഫ്യു പ്രഖ്യാപിച്ചു. രാത്രി എട്ട് മുതൽ രാവിലെ ഏഴ് വരെയാണ് കർഫ്യു. കീവിൽ ഉഗ്രസ്ഫോടനം നടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. യുക്രൈന്റെ റഡാർ സംവിധാനം തകർത്തതായാണ് സൂചന. ജനങ്ങൾ ബാങ്കറിലേക്ക് മാറണമെന്ന് ഭരണകൂടം നിർദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസം കീവിൽ കർഫ്യുവിൽ ഇളവ് ഏർപ്പെടുത്തിയിരുന്നു . കടകൾ തുറക്കാനും പൊതുഗതാഗതം തുടങ്ങാനും അനുമതി നൽകിയിരുന്നു.